വയലാർ അനുസ്മരണ പ്രോഗ്രാം... മുൻവർഷങ്ങളിലേതു പോലെ തന്നെ ഗംഭീരമായിരുന്നു. മുരളീകൃഷ്ണൻ സാറിനെ ഉദ്ഘാടകനായി ലഭിച്ചതും അദ്ദേഹത്തെ കേൾക്കാനായതും അങ്ങേയറ്റം സ്പെഷ്യൽ ആയി. വയലാർ രാമവർമ എന്ന മഹാപ്രതിഭയുടെ, കൃതികളെക്കുറിച്ചും അവയുടെ ചരിത്ര, സാമൂഹ്യ, നവോത്ഥാന, വൈകാരിക ഇടപെടലുകളെക്കുറിച്ചും മറ്റും സോദാഹരണം വിശദമാക്കിയത് അത്ഭുതാദരങ്ങളോടെയാണ് കേട്ടിരുന്നത്. വയലാറിനെക്കുറിച്ചും സമകാലികരായ ഓഎൻവി, പി ഭാസ്കരൻ എന്നീ കവികളെക്കുറിച്ചും ഒരു താരതമ്യം പോലെ സംസാരിച്ചതിൽ നിന്ന് മുരളീകൃഷ്ണൻ സാർ എത്ര ആഴത്തിൽ പഠനം നടത്തിയിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാവും.
നമ്മുടെ ഗായകരുടെ പാട്ടുകളെല്ലാം നന്നായി ആസ്വദിച്ചു. എന്നും കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളാണ് ഓരോരുത്തരും തിരഞ്ഞെടുത്തത്.'ബലികുടിരങ്ങൾ' എന്ന ആദ്യ ഗാനം തന്നെ ഏവരെയും പിടിച്ചിരുത്താൻ പോന്നതായിരുന്നു. ജ്യോതിയുടെ കവിതാലാപനം കണ്ണുനനച്ചു. (മാനിഷാദ ചൊല്ലാനായി പഠിച്ചു വന്ന ഞാൻ മറ്റു പാട്ടുകളുടെ നിലവാരത്തിലേയ്ക്കെത്തില്ല എന്നൊരു ബോധ്യത്തിൽ വേണ്ടെന്നുവച്ചു 😀) ജയശ്രീടീച്ചറെ മിസ്സ് ചെയ്തു. സക്കറിയ സാർ, സഹദേവൻ മാഷ്, യശോദ ടീച്ചർ തുടങ്ങിയവരേയും. ഈ ഒരു പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം മുരളീകൃഷ്ണൻ സാറിനും ഗായകർക്കും നന്ദി. നല്ലൊരു സായാഹ്നം സമ്മാനിച്ചതിന്...
ഇന്നത്തെ വയലാർ ഗാനസന്ധ്യയും, അനുസ്മരണവും ഗംഭീരമായി. മുരളീകൃഷ്ണൻ മാഷിൻ്റെ പ്രസംഗം വളരെ മനോഹരമായിത്തോന്നി. വയലാർ എന്ന മനുഷ്യകവിയെക്കുറിച്ചും, ഗാനരചയിതാവിനെക്കുറിച്ചും, കവിതയുടെ സൗന്ദര്യാത്മകവും, ഭാവമനോഹാരിതയും ഉദാഹരണ സഹിതം അദ്ദേഹം അവതരിപ്പിച്ചു. അടിസ്ഥാനപരമായി മനുഷ്യപക്ഷം ചേർന്നുനിൽക്കുന്ന, ശാസ്ത്രത്തോടും, യുക്തിബോധത്തോടും ഇണങ്ങുന്ന, അടിസ്ഥാന വർഗത്തിൻ്റെ സർഗശക്തിയിൽ വിശ്വസിക്കുന്ന, ഒരു കവിയാണ് വയലാറെന്ന് കാവ്യ ശീലുകൾ ഉദാഹരിച്ച് വിവരിച്ചു. സിനിമാ ഗാനങ്ങളിലെ സാഹിത്യ ഭംഗി സോദാഹരണം കാട്ടിത്തന്നു. മതങ്ങൾ മനുഷ്യത്വം കവർന്നെടുത്ത്, ഇരുട്ട് തീർക്കുന്ന വർത്തമാനത്തിൽ വയലാർ എന്ന കവി എങ്ങനെ വെളിച്ചമാവുന്നു എന്ന് പരാമർശിച്ചുകൊണ്ടാണ് പ്രഭാഷണം അവസാനിപ്പിച്ചത്. ഗാനങ്ങളും കവിതകളും നാടക ഗാനങ്ങളും ഒന്നിനൊന്ന് ശ്രദ്ദേയമായി സംഘാടകർക്കും, അവതാരകർക്കും നന്ദി അഭിനന്ദനങ്ങൾ🥰👏🏻👏🏻
ഇന്നത്തെ വയലാർ ഗാനസന്ധ്യയും, അനുസ്മരണവും ഗംഭീരമായി. മുരളീകൃഷ്ണൻ മാഷിൻ്റെ പ്രസംഗം വളരെ മനോഹരമായിത്തോന്നി. വയലാർ എന്ന മനുഷ്യകവിയെക്കുറിച്ചും, ഗാനരചയിതാവിനെക്കുറിച്ചും, കവിതയുടെ സൗന്ദര്യാത്മകവും, ഭാവമനോഹാരിതയും ഉദാഹരണ സഹിതം അദ്ദേഹം അവതരിപ്പിച്ചു. അടിസ്ഥാനപരമായി മനുഷ്യപക്ഷം ചേർന്നുനിൽക്കുന്ന, ശാസ്ത്രത്തോടും, യുക്തിബോധത്തോടും ഇണങ്ങുന്ന, അടിസ്ഥാന വർഗത്തിൻ്റെ സർഗശക്തിയിൽ വിശ്വസിക്കുന്ന, ഒരു കവിയാണ് വയലാറെന്ന് കാവ്യ ശീലുകൾ ഉദാഹരിച്ച് വിവരിച്ചു. സിനിമാ ഗാനങ്ങളിലെ സാഹിത്യ ഭംഗി സോദാഹരണം കാട്ടിത്തന്നു. മതങ്ങൾ മനുഷ്യത്വം കവർന്നെടുത്ത്, ഇരുട്ട് തീർക്കുന്ന വർത്തമാനത്തിൽ വയലാർ എന്ന കവി എങ്ങനെ വെളിച്ചമാവുന്നു എന്ന് പരാമർശിച്ചുകൊണ്ടാണ് പ്രഭാഷണം അവസാനിപ്പിച്ചത്. ഗാനങ്ങളും കവിതകളും നാടക ഗാനങ്ങളും ഒന്നിനൊന്ന് ശ്രദ്ദേയമായി സംഘാടകർക്കും, അവതാരകർക്കും നന്ദി അഭിനന്ദനങ്ങൾ🥰👏🏻👏🏻
ഇന്നത്തെ പരിപാടി വളരെ നന്നായി നടന്നു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന പ്രസംഗം സന്തോഷ് മാഷ് സൂചിപ്പിച്ചതു പോലെ എടുത്തു പറയേണ്ടതാണ്. ഇതുവരെ കേൾക്കാത്തതും അറിയാത്തതുമായ പല കാര്യങ്ങളും വസ്തുതകളും വയലാറിനെ പ്പററി മനസ്സിലാക്കാൻ ഉപകരിച്ചു. ഒപ്പം പി ഭാസ്ക്കരൻ, ഒഎൻവി ഇവരിലേക്കും കടന്നുപോയി. സാമൂഹ്യ രാഷ്ട്രീയ ഘടകങ്ങൾ കൂടാതെ തത്വശാസ്ത്രവും ആത്മീയതയും ശാസ്ത്രവും എല്ലാം പാശ്ചാത്തലമാക്കി വയലാറിൻ്റെ കൃതികളുടെ അന്നത്തെയും ഇന്നത്തെയും ചരിത്ര പാശ്ചാത്തലവും കണക്കിലെടുത്തു കൊണ്ട് അദ്ദേഹത്തിൻ്റെ കൃതികളെക്കുറിച്ച് നടത്തിയ അപഗ്രഥനങ്ങൾ ഉന്നത നിലവാരം പുലർത്തി. മനസ്സ് നിറഞ്ഞു KPAC യുടെ നാടക ഗാനങ്ങളും സിനിമാഗാനങ്ങളും കവിതകളും എല്ലാം ഗംഭീരമായി. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
ഇന്നലത്തെ വയലാർ അനുസ്മരണം അതീവഹദ്യവും അവിസ്മരണീയവും.. മുരളി കൃഷ്ണന്റെ അനർഗളമായ വാക്കുകളിലൂടെ, ഗാനങ്ങളിലൂടെ, വയലാർ എന്ന അനശ്വര ഗാനരചയിതാവിനെ ഇത്രമേൽ അടയാളപ്പെടുത്തിയ പ്രഭാഷണം കേൾക്കാനായതിൽ ഒരുപാട് സന്തോഷം. വയലാറിന്റെ സർഗ്ഗശേഷിയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്തുകൊണ്ട്-( മതങ്ങൾ, ശാസ്ത്ര പരിസ്ഥിതി ബോധം, രാഷ്ട്രീയ,സാമൂഹിക സാംസ്കാരികവുമായ കാഴ്ചപ്പാടുകൾ, പ്രണയം).. വാക്കുകളിലൂടെയുള്ള ഒരു യാത്ര. ചക്രവർത്തിനി എന്ന ഗാനത്തിന്റെ വരികളിലൂടെ പ്രണയ ഭാവനകളെ വിശദീകരിച്ചത്, മറ്റു നിരവധി ഗാനങ്ങളെ ഉദാഹരിച്ച ഒക്കെ വയലാറിനെ കുറിച്ചുള്ളഅദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് വ്യക്തമാക്കി.
എല്ലാ ഗാനങ്ങളും മികവുറ്റതായിരുന്നു.
(ഞാൻ ആദ്യമായി ഒരു പൊതു വേദിയിൽ ഒരു പാട്ടു പാടിയത് എനിക്ക് തന്നെ കൗതുകമായി തോന്നി😆, പ്രസാദ് സാറിന് നന്ദി)
ഇത്തവണത്തെ വയലാർ അനുസ്മരണം ഹൃദ്യമായി.
ഉദ്ഘാടന പ്രഭാഷണത്തെക്കുറിച്ചാണ് എനിക്കല്പം പറയാൻ തോന്നുന്നത്.
കവി കവിതയിൽ നടത്തുന്ന 'വർണ മാദക മഞ്ജരീ ലാസ്യം ' - അതിന്റെ അർഥപൂർണത വെളിപ്പെടുന്നത് മികച്ച വ്യാഖ്യാനങ്ങളിലൂടെയാണ്. എനിക്കു തോന്നുന്നു ഇന്നലെ വാസ്തവത്തിൽ അതാണ് സംഭവിച്ചത്.
വയലാറിന്റെ ഗാനങ്ങളെയോ സാഹിത്യ സംഭാവനകളെയോ രചനാചാതുരിയെയോ പരിചയപ്പെടുത്തുമ്പോൾ ഡോ.മുരളീകൃഷ്ണൻ സാർ അദ്ദേഹം പോലുമറിയാതെ അതിൽ ലയിക്കുന്നതായാണ് നമുക്ക് അനുവ പ്പെട്ടത്. മാത്രമല്ല;ആ അനുഭൂതി വിശേഷം നമ്മിലേക്കു പകരുക കൂടി ചെയ്തു അദ്ദേഹം. അതുകൊണ്ടു തന്നെ ശൊ!- തീർന്നു പോയല്ലോ എന്ന തോന്നലും അത് ഉളവാക്കി.
ഒരു ഉദാഹരണം പറയാം. 'അമ്മേ അവിടുത്തെ മുമ്പിൽ ഞാനാര് ദൈവ മാര്' - എന്ന ഗാനത്തിന്റെ ഭാവതലം സാർ വിശദീകരിക്കുകയാണ്. പാട്ടുകേൾക്കുമ്പോൾ കിട്ടിയതിനെക്കാൾ സുഖം വിശദീകരണം കേൾക്കുമ്പോൾ കിട്ടി എന്നുള്ളതാണ്. അതോടെ വയലാർ എന്ന മഹാ പ്രതിഭയ്ക്കു മുമ്പിൽ നമ്മുടെ മനസ്സ് വീണ്ടും നമസ്കരിക്കുന്നു.
'നിലാവേ, നീയും വിധവയോ എന്ന ഗാനം വിശദീകരിച്ചതും വ്യത്യസ്തമായിത്തന്നെ. വിധവകൾ വെള്ള വസ്ത്രം ധരിച്ചിരുന്നതിന്റെ ശരിയായ അർഥം ഇന്നലെയാണ് മനസ്സിലായത്. ഭർത്താവിന്റെ മരണത്തോടെ പതിവ്രതയുടെ ജീവിതത്തിന്റെ വർണാഭമായ തലം അസ്തമിക്കുന്നു.- പിന്നെ, വർണങ്ങൾ ഇല്ല . ഒറ്റ നിറം മാത്രം. -ഞാൻ അത്ഭുതപ്പെട്ടു.
ഇന്ന് സ്കൂളിൽ നടത്താനിരുന്ന പരിപാടിയെക്കുറിച്ചുള്ള ഫോൺ കോളുകൾ എന്നെ അലോസരപ്പെടുത്തി. പ്രഭാഷണം കഴിഞ്ഞ് അധികം വൈകാതെ പോരേണ്ടി വന്നു.
റീഡേഴ്സ് ഫോറം പരിപാടികൾ നമ്മുടെ ജീവിതത്തിൽ മുന്തിയ നിമിഷങ്ങൾ സമ്മാനിക്കുന്നു;
എന്നാൽ ഇന്നലത്തേത് അല്പം കൂടി മികച്ചതായി.
സ്നേഹം😍